കൊടുങ്ങല്ലൂര്‍: കേരള ലത്തീന്‍ സഭാ മെത്രാന്മാരുടെ കൂട്ടായ്മയായ കെആര്‍എല്‍സിബിസിയുടെ (കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍) മീഡിയ കമ്മീഷന് ചെയര്‍മാനും സഭയുടെ ഔദ്യോഗിക മുഖപത്രമായ ജീവനാദത്തിന്റെ എപ്പിസ്കോപ്പല്‍ ചെയര്‍മാനുമായി കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ നിയമിതനായി.കെആര്‍എല്‍സിബിസിയുടെ യോഗത്തിലായിരുന്നു തീരുമാനം. ......
കൊച്ചി: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കും ഭൂനികുതി 50% വർദ്ധിപ്പിച്ചതിനുമെതിരെ, നികുതിക്കൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസുകൾക്ക് മുൻപിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും. തൊട്ടതിനെല്ലാം ഭീമമായ നികുതി ഈടാക്കുന്ന സർക്കാരിനെതിരെ വലിയതോതിലുള്ള പ്രതിഷേധം അലയടിക്കുന്ന സമരമായി വില്ലേജ് ഓഫീസുകളുടെ മുൻപിൽ സംഘടിപ്പിക്കപ്പെടുന്ന ധർണാസമരം മാറുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ......
ചില സംഭവങ്ങൾ അങ്ങനെയാണ്. വിശ്വസിക്കാൻ പറ്റാത്തവിധം നമ്മളെ അമ്പരപ്പിക്കുന്ന വസ്തുതകളാകും മുന്നിലേയ്ക്ക് എത്തിപ്പെടുന്നത്.
സ്വാഭാവികമരണമായി ഡോക്ടർമാർ വരെ റിപ്പോർട്ടു ചെയ്യുന്ന പല സംഭവങ്ങളും പിൽക്കാലത്ത് കൊലപാതകമായി മാറിയ സംഭവങ്ങൾ പലതുമുണ്ട്. ......
വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയാ യിരുന്ന സിദ്ധാർത്ഥിനെ എസ്എഫ്ഐ വിദ്യാർത്ഥി സംഘം റാഗിങ്ങിന് വിധേയമാക്കി കൊലചെയ്തിട്ട് ഒരു വർഷം തികയുന്നു. 2024 ഫെബ്രുവരി 18നാണ് സിദ്ധാർത്ഥൻ കോളേജ് ഹോസ്റ്റലിൽ മരണപ്പെട്ടതായി കണ്ടത്. ......
20-ാം നൂറ്റാണ്ടിന്റെ ധൈഷണിക ലോകത്ത് തീപടർത്തിയ ഫ്രഞ്ച് ചിന്തകനും നോവലിസ്റ്റും നാടകകൃത്തുമായിരുന്ന ജീൻ പോൾ സാർത്രിന്റെ വിഖ്യാതമായ നാടകമാണ് 'ആദരണീയയായ അഭിസാരിക.' (THE RESPECTABLE PROSTITUTE). സാർത്രിന്റെ ഈ നാലാമത്തെ നാടകം 1946 നവംബറിൽ പാരീസിൽ അരങ്ങേറി. ......
'ഉലയേണ്ട സാമ്രാജ്യങ്ങളെ ഞങ്ങൾ തകർത്തു'. യുഎസ് ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസേർച്ച് അടച്ചുപൂട്ടിക്കൊണ്ട് സ്ഥാപകൻ നഥാൻ ആൻഡേഴ്സൺ നടത്തിയ പ്രസ്താവന ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. ......
ശബരിമലയിൽ മുൻവർഷത്തേക്കാൾ ഭക്തരുടെ എണ്ണത്തിൽ 6 ലക്ഷത്തിലധികം വർദ്ധനയുണ്ടായിട്ടും, പരാതികളും പ്രശ്നങ്ങളും ഇല്ലാതെ മണ്ഡല- മകരവിളക്ക് തീർത്ഥാടനകാലം കടന്നുപോയി എന്നതിൽ പൊതുവിൽ എല്ലാവരും തന്നെ ആശ്വാസവും സന്തോഷവും പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സീസണിൽ ആകെ വരവ് 440 കോടിയുണ്ടായപ്പോൾ 80 കോടിയുടെ അധികവരുമാനം ഉണ്ടായി എന്നത് ചെറിയ കാര്യമല്ല.
സർക്കാർ വകുപ്പുകളുടെ ഏകോപനവും നടത്തിപ്പിലെ ആസൂത്രണവുമാണ് പരാതിയില്ലാതെ ഭക്തജനലക്ഷങ്ങൾക്ക് ആത്മസംതൃപ്തിയോടെ ശബരിമലയിൽ നിന്ന് മടങ്ങാൻ അവസരം ഒരുക്കിയത്. ......
മോഷണം ടെയാനായി ഈ ലോക്കിട്ടാകും കുപ്പി ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകളിലെ ഷെൽഫിൽ വയ്ക്കുക. ജീവനക്കാർ ലോക്ക് അഴിച്ചശേഷം വാങ്ങുന്നയാൾക്കു കുപ്പി നൽകും. ലോക്ക് നീക്കാത്ത കുപ്പിയുമായി കടക്കാൻ ശ്രമിച്ചാൽ പുറംവാതിലിൽ സ്ഥാപിച്ചിട്ടുള്ള സെൻസർ ബീപ്പ് മുഴക്കും. ......
കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ ലേബർ കോ-ഓപ്പറേറ്റീവും ലോകത്തിലെ രണ്ടാമത്തെ വലിയ ലേബർ കോൺട്രാക്റ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) പരമ്പരാഗത നിർമ്മാണത്തേക്കാൾ വേഗതയേറിയതും ഘടകഭാഗങ്ങള്‍ മുൻകൂട്ടി നിർമ്മിച്ച് കൃത്യതയോടെ യോജിപ്പിക്കുന്ന രീതിയിലുള്ള നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായ അത്യാധുനിക, ഹൈടെക്, പരിസ്ഥിതി സൗഹൃദ കെട്ടിട നിർമ്മാണ സംരംഭമായ യു-സ്ഫിയറിന് തുടക്കം കുറിച്ചു. യുഎൽസിസിഎസ് 100-ാം വാർഷികം ആഘോഷിക്കുന്ന അവസരത്തിലാണ് പുതിയ സംരംഭം ആരംഭിക്കുന്നത്. ......
കൊച്ചി: ചെക്ക് റിപ്പബ്ലിക്കിലെ ഓസ്ട്രാവ സർവകലാശാലയിൽ നിന്നുളള ഒൻപത് പ്രതിനിധികൾ ഫെബ്രുവരി 15-ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സന്ദർശിച്ചു. സയൻസ് ഫാക്കൽറ്റി ഡീൻ സുസാന വാക്ലാവിക്കോവയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ പ്രഗത്ഭരായ അധ്യാപകരടങ്ങിയ സംഘം കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. ......